ഇംഗ്ലീഷ് എഫ്എ കപ്പില്‍ കേംബ്രിഡ്ജ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചം റൗണ്ടില്‍ കടന്നു. പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിനെയാണ് അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ നേരിടുക.
ആദ്യപകുതിയില്‍ യുവാന്‍ മാട്ടയും, 32 മത് മിനിറ്റില്‍ മാര്‍ക്കോസ് റോജോയും മഞ്ചാസ്‌റ്ററിനായി വല കുലുക്കിയപ്പോള്‍ 73 മത് മിനിറ്റില്‍ ജെയിംസ് വില്‍സണുമാണ് ഗോളുകള്‍ നേടിയത്. ആദ്യമത്സരം സമനിലയതിനെ തുടര്‍ന്നാണ് മത്സരം വീണ്ടും നടത്താന്‍ തീരുമാനിച്ചത്.