മെസിക്ക് കൂട്ടായി ക്രിസ്റ്റിയാനോയും; ഒളിക്കാന്‍ ഒന്നുമില്ലെന്ന് റൊണാൾഡോ - കളി കാര്യമാകുന്നു
റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്. 2011-14 കാലയളവില്‍ റൊണാള്‍ഡോ 1470 ലക്ഷം യൂറോയുടെ വെട്ടിപ്പ് നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
റൊണാള്‍ഡോ സാമ്പത്തിക തട്ടിപ്പ് നടത്തിയോ എന്നതില്‍ നികുതി വകുപ്പ് പരിശോധിക്കുകയും താരം കൃത്യമം നടത്തിയതായും വെക്തമായി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
കേസ് എടുത്തതിൽ ഭയപ്പെടുന്നില്ലെന്നും തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്നും റൊണാൾഡോ പറഞ്ഞു. അതേസമയം, കേസ് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷമെങ്കിലും താരത്തിന് ജയില്‍ ശിക്ഷ ലഭിക്കും.
നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണ താരം ലയണല്‍ മെസിക്ക് തടവും പിഴയും സ്പാനിഷ് കോടതി വിധിച്ചിരുന്നു.