ആരാധകര്‍ക്ക് ഇത് സ്വപ്‌നനിമിഷം; ക്രിസ്‌റ്റിയാനോ ഇന്ത്യയിലെത്തുന്നു - മത്സരം ജൂണില്‍!

വെള്ളി, 12 മെയ് 2017 (09:32 IST)
ലയണല്‍ മെസിക്ക് പിന്നാലെ പിന്നാലെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇന്ത്യയിലെത്തുന്നു. അടുത്ത വര്‍ഷം ജൂണില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കുന്നതിനാകും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം എത്തുക.

അടുത്ത വര്‍ഷം ജൂണില്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ നഗരമായ കൊല്‍ക്കത്തയില്‍ പോര്‍ച്ചുഗല്‍ ടീനൊപ്പമായിരിക്കും  ക്രിസ്‌റ്റിയാനോ എത്തുക. വാര്‍ത്തയില്‍ സ്ഥിരീകരണമുണ്ടായെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ കിഴക്കന്‍ നഗരം സന്ദര്‍ശിച്ചത് ഫുട്‌ബോള്‍ രാജാവ് പെലെ ആയിരുന്നു. പത്തു വര്‍ഷത്തിനിടയില്‍ കൊല്‍ക്കത്തയില്‍ എത്തുന്ന മൂന്നാമത്തെ ഇതിഹാസ ഫുട്‌ബോള്‍ താരമാണ് ക്രിസ്‌റ്റിയാനോ. മെസിക്ക് പിന്നാലെ 2008 ല്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണയും കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക