വിരമിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് മെസി വ്യക്തമാക്കുന്നു; ഈ നിമിഷം ആഗ്രഹിച്ച വ്യക്തിയാര് ? - വീഡിയോ കാണാം
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടെ പരാജയം സമ്മതിച്ച് ലയണല്‍ മെസി മടങ്ങുമ്പോള്‍ ആര്‍ക്കാണ് ഇത്രയും സന്തോഷമുണ്ടാകുക എന്നാണ് ഫുട്‌ബോള്‍ ആരാധകരും മെസി ആരാധകരും ചോദിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നതായി മെസി വ്യക്തമാക്കിയ നിമിഷം ഫുട്‌ബോള്‍ ലോകം ഞെട്ടുകയായിരുന്നു.
ഫൈനലിലെ തോൽവിയുടെ ചൂടാറും മുൻപേ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് മെസി വിമര്‍ശകരെ നിശബ്ദരാക്കുകയായിരുന്നു. വിരമിക്കല്‍ തീരുമാനം എനിക്കുവേണ്ടിയും ഇതാഗ്രഹിക്കുന്നവർക്കു വേണ്ടിയുമുള്ളതാണെന്നാണ് ഫുട്‌ബോളിന്റെ മിശിഹ കണ്ണീരോടെ പറഞ്ഞത്. ഇതോടെയാണ് ആരായിരുന്നു മെസിയുടെ വിരമിക്കൽ ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്.
കോപ്പ അമേരിക്ക ടൂർണമെന്റിന് തൊട്ടുമുന്നോടിയായി മെസിയെ രൂക്ഷമായി വിമർശിച്ച അർജന്റീനയുടെ തന്നെ ഇതിഹാസ താരം മറഡോണയായിരുന്നു. മെസിക്ക് നേതൃഗുണമില്ലെന്നും അദ്ദേഹം നല്ല വ്യക്തിയല്ലെന്നുമായിരുന്നു മറഡോണ ബ്രസില്‍ ഇതിഹാസമായ പെലയോട് ഒരു ചടങ്ങില്‍ വച്ച് പറഞ്ഞത്.