കൊളംബിയയ്ക്കെതിരായ മത്സരത്തിനിടയില്‍ പരുക്കേറ്റ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറിന് ഇനിയുള്ള
ലോകകപ്പ് മത്സരങ്ങള്‍ നഷടമാകും.
മത്സരത്തിനിടെ നട്ടെല്ലിനു പരുക്കേറ്റ നെയ്മറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്തിരുന്നു
നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നുമാണ് ടീമിന്റെ ഡോക്ടര്‍ പറഞ്ഞത്.
ഇതുവരെ നാലു ഗോളുകള്‍ നേടിയ നെയ്മറാണ് ബ്രസീല്‍ ആക്രമണത്തിന്റെ കുന്തമുന. കഴിഞ്ഞ മത്സരത്തില്‍ രണ്ടു തവണ മഞ്ഞ കാര്‍ഡ് കണ്ട തിയാഗോയ്ക്കും കളിക്കാനാവാവാതെ വരുമ്പോള്‍ ജര്‍മനിക്കെതിരായ സെമി ഫൈനലില്‍ ബ്രസീല്‍ ശരിക്കും വിയര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.