2002ന് ശേഷം ബ്രസീൽ ക്വാർട്ടർ കടന്നത് ഒറ്റ തവണ മാത്രം, ക്രൊയേഷ്യയുടെ അധികസമയ തന്ത്രം മറികടന്നാൽ സ്വപ്നസെമിയ്ക്ക് സാധ്യത

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (14:34 IST)
ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസെൽ ഇന്ന് ക്രൊയേഷ്യയ്ക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8:30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. 2002 ലോകകപ്പിന് ശേഷം കളിച്ച നാല് ലോകകപ്പുകളിൽ മൂന്നെണ്ണത്തിലും ക്വാർട്ടറിലാണ് ബ്രസീൽ പുറത്തായത്. അധികസമയത്തേയ്ക്ക് കളികൊണ്ടുപോയി പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന തന്ത്രമാകും ക്രൊയേഷ്യ പയറ്റുക.
 
2002ലെ ജപ്പാൻ- കൊറിയ ലോകകപ്പിൽ ജേതാക്കളായതിന് ശേഷം നടന്ന 2006ലെ ലോകകപ്പിൽ റൊണാൾഡോ, റൊണാൾഡീഞ്ഞ്യോ എന്നിവരുണ്ടായിട്ടും ഫ്രാൻസുമായി ഒരു ഗോളിന് ബ്രസീൽ ക്വാർട്ടറിൽ പരാജയപ്പെട്ടു. 2010ൽ നെതർലൻഡ്സായിരുന്നു ബ്രസീലിന് പുറത്തോട്ടുള്ള വഴിയൊരുക്കിയത്.
 
2014ൽ ക്വാർട്ടർഫൈനൽ കടന്ന് ബ്രസീൽ സെമിയിലെത്തിയെങ്കിലും ഫുട്ബോൾചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് ബ്രസീലിനെ കാത്തിരുന്നത്. സെമി ഫൈനൽ മത്സരത്തിൽ 7-1ന് പരാജയപ്പെടാനായിരുന്നു ബ്രസീലിൻ്റെ വിധി. 2018ലെ ലോകകപ്പിൽ 2-1ന് ബെൽജിയമാണ് ക്വാർട്ടറിൽ ബ്രസീലിനെ പരാജയപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article