ലിയോണൽ മെസ്സി ഇല്ലെങ്കിൽ അർജന്റീനിയൻ ടീം വെറും സീറോ എന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മെസിയില്ലാതെയായിരുന്നു ടീം കളിക്കാൻ ഇറങ്ങിയത്.
അര്‍ജന്റീനയെ ബൊളീവിയ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കളി തുടങ്ങുന്നതിന് അഞ്ചരമണിക്കൂര്‍ മുന്‍പാണ് അര്‍ജന്റീന ക്യാംപിനെ ഞെട്ടിച്ച് ക്യാപ്റ്റന്‍ മെസിയുടെ വിലക്കിന്റെ വാര്‍ത്ത എത്തുന്നത്.
കളിയുടെ 29ആം മിനിട്ടിൽ ഒരു ഗോൾ കപ്പിനും ചുണ്ടിനുമിടയിൽ എന്നപോലെയാണ് നഷ്ടമായത്. പെനാല്‍റ്റി ബോക്‌സിനുളളില്‍ നിന്നുളള എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെ രക്ഷപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെ അര്‍ജന്റീനയെ ഞെട്ടിച്ച് ബൊളീവിയയുടെ ആദ്യഗോള്‍ പിറന്നു. ജുവാന്‍ കാര്‍ലോസ് ആഴ്‌സിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ബൊളീവിയയുടെ ലീഡ്.
ഇതുവരെ മെസിയില്ലാതെ കളിച്ച എട്ടുമത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റിട്ടുണ്ട്. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്‌ക്കെതിരെയാണ്. ഇനി നാലുയോഗ്യതാമത്സരങ്ങള്‍ കൂടി അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്നിലും ക്യാപ്റ്റന്‍ മെസിക്ക് കളിക്കാനാകില്ല.