നെയ്‌മര്‍ ബാഴ്‌സലോണ വിടുന്നു, താരം ഇനി യുണൈറ്റഡില്‍!
വെള്ളി, 20 നവംബര്‍ 2015 (14:12 IST)
ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ബാഴ്‌സലോണ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 2011മുതല്‍ 2013വരെയുള്ള കാലയളവില്‍ ബ്രസീലിലും സ്‌പെയിനിലുമായി വരുത്തിയ നികുതി ഇടപാടുകളില്‍ താരം കൃത്യമം നടത്തിയെന്ന കാരണത്താല്‍ സ്‌പാനിഷ് ആദായ നികുതി വകുപ്പ് ബാഴ്‌സ താരത്തെ വേട്ടയാടുന്നതോടെയാണ് നെയ്‌മറിന്റെ അച്‌ഛനും മാനേജറുമായ നെയ്‌മര്‍ സീനിയര്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്‌പാനിഷ് ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി ഉപദ്രവിക്കുകയാണ്. ഇവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചോദ്യം ചെയ്യലും അന്വേഷണങ്ങളും തുടരുന്നതിനാല്‍ സ്‌പെയിനില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെ തുടര്‍ന്നാല്‍ നെയ്‌മര്‍ ബാഴ്‌സലോണ വിടുമെന്നും നെയ്‌മര്‍ സീനിയര്‍ വ്യക്തമാക്കി.
നികുതി നല്‍കാത്തതിനെ തുടര്‍ന്ന് ബ്രസീലില്‍ നെയ്‌മറിനുള്ള 31.5 മില്ല്യണ്‍ പൗണ്ട് വരുന്ന ആസ്‌തികള്‍ മരവിപ്പിച്ചിരിക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ഏകദേശം 10.3 മില്ല്യണ്‍ പൗണ്ട്‌സ് ടാക്‌സ് നെയ്‌മര്‍ ഇടാക്കേണ്ടി വരുമെന്നാണ് കോടതിയുടെ കണക്ക്.
നെയ്‌മര്‍ ക്ലബ് വിടുമെന്ന വാര്‍ത്ത പരന്നതോടെ വമ്പന്‍ ക്ലബുകള്‍ താരത്തിനു പിന്നാലെ എത്തിയിരിക്കുകയാണ്. മാഞ്ചസ്‌റ്റര്‍ യൂണൈറ്റഡുമായി നെയ്‌മറിന്റെ ഏജന്റ് സംസാരിച്ചുവെന്നതാണ് ഏറ്റവും പ്രധാനമായ വാര്‍ത്ത. ആദായ നികുതി വകുപ്പിന്റെ അന്വേഷണം തുടരുകയാണെങ്കില്‍ അടുത്ത സീസണില്‍ നെയ്‌മര്‍ പുതിയ ക്ലബില്‍ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
അതേസമയം, മിന്നുന്ന ഫോമിലുള്ള നെയ്‌മറിനെ കൈവിടാന്‍ ബാഴ്‌സ തയ്യാറാവാന്‍ സാധ്യതയില്ല. 2018 വരെ നെയ്‌മറുമായുള്ള കരാര്‍ പുതുക്കാന്‍ ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ നികുതി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അനിശ്‌ചിതത്ത്വം തുടരുന്ന സാഹചര്യത്തില്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകില്ലെന്ന നിലപാടിലാണ് നെയ്‌മറിന്റെ പിതാവ്.