റയലിന് തോൽവി, കിരീടത്തിന് ഒരു വിജയം മാത്രമകലെ ബാഴ്സലോണ

Webdunia
ബുധന്‍, 3 മെയ് 2023 (19:59 IST)
ലാ ലീഗയിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ സോഡിഡാസുമായാണ് ക്ലബിൻ്റെ തോൽവി. മത്സരത്തിൽ പരാജയപ്പെട്ടതോടെ സ്പാനിഷ് ലീഗ് ബാഴ്സലോണ സ്വന്തമാക്കാനുള്ള സാധ്യതയേറി. കഴിഞ്ഞ മത്സരത്തിൽ ഒസാസുനക്കെതിരെ ബാഴ്സലോണ വിജയിച്ച് ലീഗ് ജയത്തിന് അടുത്തെത്തിയിരുന്നു.
 
റയൽ സോഡിഡാസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിൻ്റെ തോൽവി. ലൂക്ക മോഡ്രിച്ച്,കരിം ബെൻസെമ എന്നീ താരങ്ങളില്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങിയത്. നിലവിൽ ലീഗിൽ റയൽ മാഡ്രിഡിനേക്കാൾ 14 പോയൻ്റ് മുന്നിലാണ് ബാഴ്സലോണ. എസ്പ്യാനോളുമായുള്ള അടുത്ത മത്സരത്തിൽ കൂടി വിജയിക്കാനായാൽ സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കാൻ ബാഴ്സലോണയ്ക്കാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article