മെസി ക്ലബ് വിടുന്നു; ബാഴ്സലോണുയുമായുള്ള ഉടക്കിന് കാരണം ഞെട്ടിപ്പിക്കുന്നത്
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുന്നുവെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പ് കേസില്‍ സ്പെയിനില്‍ നടക്കുന്ന കേസുകളില്‍ ബാഴ്സലോണയില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് മെസിയെ ചൊടിപ്പിക്കുന്നതെന്ന് സ്പെയിനിലെ പ്രമുഖ സ്പോര്‍ട്സ് ദിനപത്രമായ മാഴ്സ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 വരെയാണ് മെസിക്ക് ബാഴ്സയുമായി കരാര്‍ ഉള്ളത്. ക്ലബ് വിടുന്നതിനെക്കുറിച്ച് താരം അധികൃതരുമായി സംസാരിച്ചുവെന്നാണ് അറിയുന്നത്. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ബാഴ്സ ഇതുവരെ തയാറായിട്ടില്ല.
നികുതി വെട്ടിപ്പ് കേസില്‍ മെസിക്കും പിതാവിനും 21 മാസത്തെ തടവ് ശിക്ഷ ബാഴ്സലോണ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതോടെയാണ് മെസി ക്ലബ് വിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.