റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഒരു മത്സരത്തില്‍ നിന്നായിരുന്നു റൊണാള്‍ഡോയ്ക്ക് വിലക്ക് ലഭിച്ചത്. എന്നാല്‍ ക്ളബ്ബ് അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന് വിലക്ക് നീക്കിയത്.
റയോ വയ്യെക്കാനോയ്ക്കെതിരെ കളിയില്‍ അനാവശ്യമായി ഡൈവ് ചെയ്തതിന്റെ പേരില്‍ റൊണാള്‍ഡോയ്ക്കു മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ലീഗിലെ അഞ്ചാം മഞ്ഞക്കാര്‍ഡ് ആയതിനാല്‍ ഒരു മല്‍സരം സസ്പെന്‍ഷനും ലഭിച്ചു. എന്നാല്‍ ടിവി റീപ്ലേയില്‍ റൊണാള്‍ഡോ മനഃപൂര്‍വം വീഴുകയായിരുന്നില്ല തെളിഞ്ഞിരുന്നു. അതിനാലാണ് വിലക്ക് മാറ്റിയത്.