എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

അഭിറാം മനോഹർ

വ്യാഴം, 29 മെയ് 2025 (19:54 IST)
Atletico Madrid Plans to sign totteham defender cristian romero
ക്ലബ് ലോകകപ്പിന് മുന്‍പായി ടീമിനെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി സിമിയോണിയുടെ അത്‌ല്റ്റികോ മാഡ്രിഡ്. പുതിയ ഒരു ഫുട്‌ബോള്‍ സീസണിന്  ക്ലബ് ഒരുങ്ങുമ്പോള്‍ ടോട്ടന്നം ഹോട്ട്‌സ്പറിന് യൂറോപ്പ ലീഗ് കിരീടം നേടികൊടുക്കുന്നതില്‍ പ്രധാനിയായ പ്രതിരോധനിര താരം ക്രിസ്റ്റ്യന്‍ റൊമേറൊയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് ടീം. ഇതിനായി സ്പര്‍സുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 10ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പ് കരാറിലെത്താനാണ് അത്‌ലറ്റികോ ലക്ഷ്യമിടുന്നത്.
 
 അര്‍ജന്റീനയുടെ മുന്‍ താരമായ ഡിയാഗോ സിമിയോണി പരിശീലകനായ അത്‌ലറ്റികോ മാഡ്രിഡിനെ മിനി അര്‍ജന്റീന എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഹൂലിയന്‍ അല്‍വാരസ്, ജൂലിയാനോ സിമിയോണി,റോഡ്രിഗോ ഡീപോള്‍,നാഹ്വേല്‍ മൊളീന,ഏയ്ഞ്ചല്‍ കോറിയ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ അത്‌ലറ്റികോ നിരയിലുണ്ട്.ഇതിനിടെയാണ് ക്രിസ്റ്റ്യന്‍ റൊമേറോയെ ടീമിലെത്തിക്കാന്‍ അത്‌ലറ്റികോ തയ്യാറെടുക്കുന്നത്. 
 
27കാരനായ റൊമേറോ ടോട്ടനത്തിന്റെ നിര്‍ണായക താരമാണ്. എന്നാല്‍ അടുത്തിടെ താരം സ്‌പെയിനില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചിരുന്നു. ഏകദേശം 70 മില്യണ്‍ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി ടോട്ടന്നം വെച്ചിട്ടുള്ളത്. ഇത്രയും തുക താരത്തിനായി നല്‍കാന്‍ സിമിയോണിയുടെ ടീം തയ്യാറാകുമോ എന്നത് സംശയമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍