ലോക ചാംപ്യന്‍മാരായ ശേഷമുള്ള ആദ്യ മത്സരം; പനാമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന, ഗോളടിച്ച് മെസിയും !

വെള്ളി, 24 മാര്‍ച്ച് 2023 (08:52 IST)
ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പനാമയെയാണ് മെസിയും കൂട്ടരും തോല്‍പ്പിച്ചത്. തിയാഗോ അല്‍മാദ, ലയണല്‍ മെസി എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 
 
78-ാം മിനിറ്റില്‍ അല്‍മാദയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. മെസിയുടെ ഫ്രീ കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി തിരിച്ചുവന്നതാണ് പിന്നീട് അല്‍മാദയിലൂടെ ലക്ഷ്യംകണ്ടത്. 89-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ മെസി അര്‍ജന്റീനയുടെ രണ്ടാം ഗോളും സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍