ഫിഫ റാങ്കിങ്ങില്‍ കുലുക്കമില്ലാതെ അര്‍ജന്റീന; സ്‌പെയിന് വന്‍ മുന്നേറ്റം, ബ്രസീല്‍ താഴേക്ക് !

രേണുക വേണു

വ്യാഴം, 18 ജൂലൈ 2024 (19:36 IST)
ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ പോയിന്റ് ടേബിളില്‍ അജയ്യരായി തുടരുകയാണ് ലയണല്‍ മെസിയും സംഘവും. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. 
 
യൂറോ കപ്പ് വിജയത്തോടെ സ്‌പെയിന്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. എട്ടാം റാങ്കില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ അഞ്ചാം റാങ്കിലേക്ക് വീണപ്പോള്‍ ഇംഗ്ലണ്ട് നാലാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനക്കാരായിരുന്ന ബെല്‍ജിയം ആറാം റാങ്കിലേക്ക് കൂപ്പുകുത്തി. 
 
നെതര്‍ലന്‍ഡ്‌സാണ് ഏഴാം സ്ഥാനത്ത്. പോര്‍ച്ചുഗല്‍ എട്ടാമത്. കൊളംബിയ, ഇറ്റലി എന്നിവരാണ് യഥാക്രമം ഒന്‍പതും പത്തും റാങ്കുകളില്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍