ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായകം; വിജയം തുടരാന്‍ ബ്രസീല്‍

ചൊവ്വ, 15 നവം‌ബര്‍ 2016 (11:29 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനക്ക് ബുധനാഴ്ച ജീവന്മരണ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ ഇതുവരെ ഒരു ജയംപോലുമില്ലാതെ തുടര്‍ച്ചയായി നാല് മത്സരം കഴിഞ്ഞ അര്‍ജന്‍റീന പന്ത്രണ്ടാം റൗണ്ടില്‍ കൊളംബിയക്കെതിരെയാണ് മത്സരിക്കുക. വീണ്ടും ഒരു തോല്‍‌വി ഏറ്റുവാങ്ങാനുള്ള ശേഷിയില്ലാതെയായിരിക്കും ലയണല്‍ മെസ്സിയും സംഘവും നിര്‍ണായക മത്സരത്തിനിറങ്ങുക.
 
പതിനൊന്നു കളിയില്‍നിന്നായി പതിനാറു പോയന്റുമായി അര്‍ജന്‍റീന ആറാം സ്ഥാനത്താണുള്ളത്. അതേസമയം18 പോയന്‍റുമായി കൊളംബിയ മൂന്നാം സ്ഥാനത്തുണ്ട്. അര്‍ജന്‍റീനക്ക് ആദ്യ നാലിലത്താന്‍ സാധിച്ചാല്‍ മാത്രമേ ലോകകപ്പ് ബര്‍ത്ത് നേരിട്ടുറപ്പിക്കാന്‍ കഴിയൂ. അഞ്ചാം സ്ഥാനത്തെത്തിയാല്‍ പ്ളേഓഫ് സാധ്യത നിലനില്‍ക്കും. എന്നിരുന്നാലും ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും പോയന്‍റ് കളയാതിരിക്കുക എന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്. 
 
എന്നാല്‍ അര്‍ജന്‍റീനയെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ പെറുവിനെ നേരിടുന്നത്. അതേസമയം, 
ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് പെറുവിന്റെ കുതിപ്പ്. ബൊളീവിയയോട് തോറ്റിട്ടും അവര്‍ക്ക് മൂന്ന് പോയന്‍റ് ലഭിച്ചു. സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ അയോഗ്യനായ താരത്തെ കളിപ്പിച്ചതിനായിരുന്നു ബൊളീവിയയുടെ ഫലം റദ്ദാക്കി പെറുവിന് ആ പോയന്‍റ് നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക