ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. കൊളംബിയയുടെ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ മാര്‍ട്ടിനെസ് തടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉടനീളം വര്‍ധിത ആത്മവീര്യത്തോടെയാണ് മാര്‍ട്ടിനെസ് നിന്നത്. യാതൊരു ടെന്‍ഷനും ഇല്ലാതെയാണ് മാര്‍ട്ടിനെസ് ഗോള്‍വല കാത്തത്. ഷൂട്ടൗട്ടില്‍ വിജയം ഉറപ്പിച്ച ശേഷം മാര്‍ട്ടിനെസ് സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. നായകന്‍ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങള്‍ മാര്‍ട്ടിനെസിനെ അഭിനന്ദിക്കാന്‍ ഓടിയെത്തി.