കൊവിഡ് ഭേദപ്പെട്ടതിന് പിന്നാലെ ഹൃദ്രോഗം: അൽഫോൺസോ ഡേവിഡ് മാസങ്ങളോളം പുറത്തിരിക്കും

Webdunia
ശനി, 15 ജനുവരി 2022 (10:54 IST)
ബയേൺ മ്യൂണിക്കിന്റെ കനേഡിയൻ ലെഫ്‌റ്റ് ബാക്ക് അൽഫോൺസോ ഡേവിഡ് മാസങ്ങളോളം പുറത്തിരിക്കും. കൊവിഡ് മുക്തനായതിന് പിന്നാലെ താരത്തിന് മയോകാർഡിറ്റിസ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന്, ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചത്.
 
അൽഫോൺസോ ഡേവിസ് അടക്കം 9 പേർക്കാണ് ബയേണിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 പേരും നെഗറ്റീവായതോടെ ടീമിനൊ‌പ്പം ചേർന്നു. എന്നാൽ ഹൃദ്രോഗം ബാധിച്ചതോടെ ഡേവിഡിന് മാസങ്ങളോളം പുറത്തിരിക്കേണ്ടതായി വരും. ഇതോടെ വരുന്ന മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഡേവിസ് കളിക്കില്ലെന്ന് കാനഡ ഫുട്ബോൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article