സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ അടച്ചിടും, ഒമ്പതാം ക്ലാസ് വരെയുള്ളവർക്ക് 21 മുതൽ ഓൺലൈൻ ക്ലാസ്

വെള്ളി, 14 ജനുവരി 2022 (16:39 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനെ തുടർന്ന് സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ മാസം 21 മുതൽ ഓൺലൈൻ ക്ലാസുകൾ മതിയെന്നാണ് ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.
 
രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. 
 
കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍