ബോബ് മാർലിയ്‌ക്ക് ജേഴ്‌സി സമർപ്പിച്ച് അയാക്‌സ്

വെള്ളി, 20 ഓഗസ്റ്റ് 2021 (17:52 IST)
വിഖ്യാത ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലിയ്ക്ക് ആദരവുമായി ഡച്ച് ക്ലബ് അയാക്‌സ് ആംസ്റ്റർഡാം. തങ്ങളുടെ മൂന്നാം കിറ്റാണ് ബോബ് മാർലിയുടെ ഓർമകൾക്ക് സമർപ്പിച്ചുകൊണ്ട് ക്ലബ് പുറത്തിറക്കിയത്.
 

Rise up this mornin’, smile with the rising sun.

Introducing our new 21/22 third jersey, inspired by our collective love for @BobMarley and his Three Little Birds. pic.twitter.com/YiPUS7AR19

— AFC Ajax (@AFCAjax) August 20, 2021
ബോബ് മാർലിയുടെ ത്രീ ലിറ്റിൽ ബേർഡ്‌സ് അയാക്‌സ് ആരാധകർ തങ്ങളുടെ ആന്തമായാണ് കണക്കാക്കുന്നത്. ഈ പാട്ടിനും ബോബ് മാർലിയ്ക്കുമുള്ള ട്രിബ്യൂട്ടായാണ് അയാക്‌സ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്.കറുപ്പ് നിറത്തിൽ മഞ്ഞയും പച്ചയും ചുവപ്പും നിറത്തിലുള്ള ഷേഡുകൾ ഉള്ളതാണ് ജേഴ്‌സി. മൂന്ന് പക്ഷികളുടെ ചിത്രവും ജേഴ്‌സിയിലുണ്ട്,അഡിഡാസാണ് ജേഴ്‌സി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക