കോപ്പ അമേരിക്ക ശതാബ്ദി കിരീടത്തിന് ശക്തമായ അവകാശവാദമുന്നയിച്ച് കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകൾ കൂടിയായ അർജന്റീന സെമിയിലെത്തി. വെനസ്വേലയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന സെമിയിലേക്ക് പ്രവേശിച്ചത്‍. ഗോണ്‍സാലോ ഹിഗ്വയ്ന്‍ രണ്ട് ഗോളും ലയണല്‍ മെസി, എറിക് ലമേല എന്നിവര്‍ ഓരോഗോളും അര്‍ജന്റീനക്ക് വേണ്ടി നേടിയപ്പോള്‍ റോൻഡൻ ജിമനസിന്റെ വകയായിരുന്നു വെനസ്വേലയുടെ ആശ്വാസ ഗോൾ.
കളിച്ച മൽസരങ്ങളെല്ലാം ജയിച്ച് രാജകീയമായിത്തന്നെയാണ് അർജന്റീനയുടെ സെമിപ്രവേശനം. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മൽസരങ്ങളും ജയിച്ച് ക്വാർട്ടറിൽ കടന്ന ടീമായ അർജന്റീന, ഇത്തവണ കിരീടവുമായേ മടങ്ങൂ എന്നു തോന്നിക്കുന്ന പ്രകടനമാണ് വെനസ്വേലയ്ക്കെതിരെ കാഴ്ചവച്ചത്. ടൂർണമെന്റിൽ ആദ്യമായി ആദ്യഇലവനിൽ സ്ഥാനം നേടിയ മെസ്സി ഒരു ഗോൾ വലയിലെത്തിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും താരമായി. ഇതോടെ, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പം മെസ്സി എത്തുകയും ചെയ്തു.
ഇതോടെ ഉണര്‍ന്നു കളിച്ച വെനസ്വേലയാകട്ടെ അല്‍പ്പനേരത്തിനുള്ളില്‍ റോൻഡൻ ജിമനസിനിലൂടെ തങ്ങളുടെ ആശ്വാസഗോള്‍ നേടി. എഴുപതാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് വന്ന ക്രോസിന് തലവച്ച് റോൻഡൻ വെനസ്വേലയ്ക്ക് സമനില സമ്മാനിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റിൽ അർജന്റീന നാലാം ഗോളും നേടി. മെസ്സിയുടെ കിറുകൃത്യം പാസ് മികച്ചൊരു ഷോട്ടിലൂടെ എറിക് ലമേല വലയിലെത്തിക്കുമ്പോൾ വെനസ്വേല പ്രതിരോധം വീണ്ടും കാഴ്ചക്കാരായി. ആതിഥേയരായ യുഎസ്എയാണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ.