സിംഹത്തെ മടയില്‍ തന്നെ ചെന്നു വിവാ കേരളാ കീഴടക്കി. പ്രഥമ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ കരുത്തന്‍മാരായ മോഹന്‍ ബഗാനെ കീഴടക്കി വിവാ കേരള ആദ്യ ജയം കണ്ടെത്തി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 3-1 നായിരുന്നു വിവ ബഗാനെ കീഴടക്കിയത്.
ഇരു ടീമിലും കിടയറ്റ സ്ട്രൈക്കര്‍മാര്‍ പ്രതിരോധത്തിന്‍റെ കരുത്തു പരിശോധിച്ച മത്സരത്തില്‍ ബായ്ചുംഗ് ബൂട്ടിയ, റോക്കി ബരേറ്റോ, ലാലം പൂയ സഖ്യത്തെ വിവ പ്രതിരോധം ഫലപ്രദമായി തടഞ്ഞപ്പോള്‍ വിവയുടെ ബാബാ തുണ്ടെ, വിസ്‌ഡം അബി സഖ്യത്തെ തടയാന്‍ ബഗാന്‍ പ്രതിരോധത്തിനു കഴിയാതെ വരികയായിരുന്നു.
ബാബാ തുണ്ടെയും പുതിയതായി ടീമിലെത്തിയ ഘാനക്കാരന്‍ വിസ്ഡം അബിയും തമ്മിലുള്ള മുന്നേറ്റ നിരയിലെ കൂട്ടുകെട്ട് ആദ്യമായി ക്ലിക്കായ മത്സരത്തില്‍ അബി രണ്ടും തുണ്ടേ ഒരു ഗോളും കുറിച്ചു. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടെങ്കിലും അട്ടിമറിക്കു കെല്‍പ്പുള്ളവരാണ് തങ്ങളെന്നുള്ള സൂചന വിവ നല്‍കിയിരുന്നു.
മുന്നേറ്റനിരയിലെ ഒത്തിണക്കമായിരുന്നു മത്സരത്തില്‍ മികച്ചു നിന്നത്. ലീഗില്‍ വിവ ആദ്യ വിജയം രണ്ടാമത്തെ മത്സരത്തില്‍ തന്നെ കണ്ടെത്തിയപ്പോള്‍ മോഹന്‍ ബഗാനു നിരാശ തന്നെയാണ് ഫലം. ആദ്യ മത്സരത്തില്‍ ജെസിടിയോടു പരാജയപ്പെട്ട ബഗാന്‍ തുടര്‍ച്ചയായി രണ്ടാമത്തെ മത്സരത്തിലാണ് പരാജയം രുചിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ മഹീന്ദ്ര യുണൈറ്റഡിനെ ഏക പക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മുക്കിക്കളഞ്ഞു. എംബയോ ഇയോമി രണ്ടു ഗോളും ഖെതാംഗ് പൈത, ഒഡാഫേ ഒകോലി, റയ് സാംഗ്മി വാഷ്, എന്നിവര്‍ മഹീന്ദ്രയുടെ ഗോള്‍ നേടിയപ്പോല്‍ യൂസുഫ് യാക്കൂബിലൂടെ ബഗാന്‍ ഒരു ഗോള്‍ മടക്കി.
രണ്ടാമത്തെ ഗോവന്‍ മുംബൈ ക്ലബ്ബുകളുടെ മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയും തമ്മിലുള്ള മത്സരം ഓരോ ഗോളടിച്ചു സമനിലയില്‍ അവസാനിച്ചു. മിലാഗ്രസ് ഗോണ്‍സാലസും സന്തോഷ് കോലിയുമായിരുന്നു ഇരു ടീമുകളുടേയും സ്കോറാര്‍മാര്‍