റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍

ബുധന്‍, 16 ജൂലൈ 2008 (18:26 IST)
PROPRO
ഒടുവില്‍ ബ്രസീലിയന്‍ താ‍രം റൊണാള്‍ഡീഞ്ഞോയ്‌ക്കായുള്ള മാരത്തോണ്‍ ഓട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന്‍ മുന്നിലെത്തി. ബാഴ്‌സിലോണയില്‍ നിന്നും സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞൊയെ മൂന്ന് വര്‍ഷ കരാറിലാണ് എ സി മിലാന്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍സിറ്റിയെയാണ് എ സി മിലാന്‍ പരാജയപ്പെടുത്തിയത്.

റൊണാള്‍ഡീഞ്ഞോയുടെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ ഒപ്പ് വച്ചതായി എ സി മിലാന്‍ അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കി. 2011 വരെയാണ് കരാര്‍. താരം ബുധനാഴ്ച ക്ലബ്ബിന്‍റെ മെഡിക്കല്‍ ചെക്കപ്പിനായി എത്തും. ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനായി 25. 5 ദശലക്ഷം പൌണ്ട് മുടക്കാമെന്ന സിറ്റിയുടെ വാഗ്ദാനമാണ് ഇതോടെ വെള്ളത്തിലായത്.

എന്നിരുന്നാലും14.6 ദശലക്ഷം പൌണ്ടിനാണ് എ സി മിലാന്‍ താരത്തെ സ്വന്തമാക്കിയതെന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നെന്ന് ഇറ്റാലിയന്‍ പത്രം ഡെല്ലോ സ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനു പുറമേ പ്രകടനത്തിനനുസരിച്ച് താരത്തിനു ബോണസ് ലഭിക്കുമെന്നതാണ് പ്രത്യേകത. ബാഴ്‌സയില്‍ റൊയുടെ കരാര്‍ ജൂണില്‍ അവസാനിച്ചിരുന്നു.

പുതിയ സീസണില്‍ പുതിയ പരിശീലകന്‍ പെപ്പെ ഗ്വാര്‍ഡിയോള തന്‍റെ തന്ത്രങ്ങളില്‍ റൊണാള്‍ഡീഞ്ഞോ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും അടുത്ത മാസം നടക്കുന്ന ഒളിമ്പിക്സിനുള്ള ടീമിലേക്ക് താരത്തിനു തയ്യാറാകാനുള്ള അനുമതി ബാഴ്സിലോണ ഇതുവരെ നല്‍കിയിട്ടില്ല. സ്പാനിഷ് ലീഗില്‍ 2004-05, 2005-06 സീസണുകളില്‍ ക്ലബ്ബിനെ സ്പാനിഷ് ലാലിഗയിലും 2006 ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ടീമിനെ നയിച്ച താരമാണ് റൊണാള്‍ഡീഞ്ഞോ.

വെബ്ദുനിയ വായിക്കുക