ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ഐ ലീഗില്‍ ഡെമ്പോ രണ്ടാം വിജയം കണ്ടെത്തി. ഒരു ഗോളിനാണ് ഗോവ സ്പോര്‍ട്ടിംഗ് ക്ലബ്ബിനെ ഡെമ്പോ രണ്ടാമത്തെ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. കളി അവസാനിക്കാന്‍ പത്തുമിനിറ്റ് ബാക്കി നില്‍ക്കേ ബെറ്റോ നേടിയ ഗോളിനായിരുന്നു ഡെമ്പോയുടെ ജയം.
ഈ വിജയത്തോടെ ആറു പോയിന്‍റു നേടിയ ഡെമ്പോ ആറു പോയിന്‍റു നേടി ഒന്നാമതായി. തുടര്‍ച്ചയായി സ്പോര്‍ട്ടിംഗ് ഗോവ രണ്ടാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്. അതേ സമയം ആദ്യ മത്സരത്തില്‍ പരാജയം രുചിച്ച കേരളത്തിന്‍റെ വിവ രണ്ടാമത്തെ മത്സരത്തില്‍ ഇന്നു കൊല്‍ക്കത്ത ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനെ നേരിടും.
ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇരു ടീമുകള്‍ക്കും ലീഗില്‍ ഇതുവരെ പോയിന്‍റ് നേടാനായില്ല. ഈ സ്റ്റബംഗാളിനോട് വിവയും ജെസി ടിയോട് ബഗാനും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. വിവയാകട്ടെ ആത്‌മ വിശ്വാസത്തിലുമാണ്. സാല്‍ഗോക്കര്‍ എയര്‍ ഇന്ത്യയെയും മഹീന്ദ്ര ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും വ്യാഴാഴ്ച ലീഗില്‍ നേരിടുന്നുണ്ട്.
അതേസമയം വിവയുടെ ഹോം മാച്ചുകള്‍ നടക്കുന്ന വേദിയായ കോര്‍പ്പറേഷന്‍ ഗ്രൌണ്ട് പരിശോധന നടത്തുന്നതിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അഞ്ചിന് കോഴിക്കോട്ടെത്തുന്നുണ്ട്. മൈതാനത്തിനു വേണ്ട വിധത്തിലുള്ള സൌകര്യം നല്‍കുന്ന തിരക്കിലാണ് അണിയറക്കാര്‍.