ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പൂനെ കൊല്‍ക്കത്തയെ അട്ടിമറിച്ചു

Webdunia
ശനി, 8 നവം‌ബര്‍ 2014 (10:08 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആതിഥേയരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെയെ  പൂനെ സിറ്റി എഫ്‌സി  അട്ടിമറിച്ചു.  തോറ്റെങ്കിലും 12 പോയിന്റുമായി കൊല്‍ക്കത്തതന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ കോല്‍ക്കത്തയെ തോല്‍പ്പിച്ചത്.

ആക്രമണത്തില്‍ മികച്ച് നിന്നത് കൊല്‍ക്കത്തയായിരുന്നു. 35ആം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ഡുഡുവാണ് പൂനെയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.55 ആം മിനിറ്റില്‍ കറ്റ്‌സോറിനസും  89 ആം മിനുട്ടില്‍ ഡി. കൊളംബയും ഗോള്‍ നേടിയതോടെ പൂനെ വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 55ആം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയാണ് കറ്റ്‌സോറിനസ് ഗോള്‍വല കുലുക്കിയത്.84ആം മിനുട്ടില്‍ ഫിക്രുവാണ് കൊല്‍ക്കത്തയ്ക്കായി ആശ്വസ ഗോള്‍ നേടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.