ഏഷ്യയിലെ മികച്ച ഫുട്ബോളറായി സൌദി അറേബ്യന്‍ ഗോളടി യന്ത്രം യാസര്‍ അല്‍ ഖത്താനിയെ തെരഞ്ഞെടുത്തു. 25 കാരനായ ഖത്താനി ഇറാഖി താരങ്ങളായ നഷത്ത് അക്രമിനെയും യൂനിസ് മെഹ്‌മൂദിനെയും പിന്നിലാക്കിയാണ് മികച്ച താരമായത്.
കഴിഞ്ഞ സീസണില്‍ രാജ്യാന്തരമായും ക്ലബ്ബു തലത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. ഖത്താനി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിലൂടെ സൌദിയെ ഫൈനലില്‍ എത്തിച്ചിരുന്നു. ഏഷ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ എത്തിച്ചതും ഖത്താനിയുടെ ബൂട്ടില്‍ നിന്നും പിറന്ന നാലു ഗോളുകളായിരുന്നു.
യൂറോപ്പ് ഉള്‍പ്പടെ ഫുട്ബോളിനു പ്രചാരമേറെയുള്ള മേഖലകളില്‍ പ്രശസ്തി വര്‍ദ്ധിക്കാന്‍ ഈ അവാര്‍ഡ് കാരണമാകുമെന്നും യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും ഖത്താനി വ്യക്തമാക്കി. സ്പെയിനിലോ ഇംഗ്ലണ്ടിലോ കളിക്കാനാണ് താല്പര്യം.
ഏഷ്യയിലെ മികച്ച ടീ ഇറാഖാണ്. ഏഷ്യാ കപ്പില്‍ നടത്തിയ തേരോട്ടമാണ് മികച്ച ടീമെന്ന പട്ടികയില്‍ ജേതാക്കളാകാന്‍ ഇറാഖിനെ തുണച്ചത്. മികച്ച പരിശീലകന്‍ ഉസ്ബക്കിസ്ഥാന്‍റെ റൌഫ് ഇനിലീവിയാണ്. ഏഷ്യന്‍ ഫുട്ബോളിനു നല്‍കിയ നല്ല സംഭാവനകള്‍ പരിഗണിച്ച് യുവേഫയുടെ മുന്‍ പ്രസിഡന്‍ഡ് ലെന്നെര്‍ട്ട് ജോഹാന്‍സണ് ഏഷ്യന്‍ രത്നം ബഹുമതി നല്‍കി.