കെടാമംഗലം: മണ്ണിന്‍റെ കഥ പറഞ്ഞവന്‍

Webdunia
WDFILE
കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ രാത്രിയുടെ തണുപ്പിനു കീഴില്‍ ആകാംഷയോടെ കഥാപ്രസംഗവും ബാലെയും കഥകളിയും കാണുവാന്‍ ഇരുന്നിരുന്ന കാണികള്‍ ഇന്ന് ഇല്ലായെന്ന് പറയാം. മലയാള സാംസ്‌കാരിക മേഖലയുടെ ഈ സുവര്‍ണ്ണ കാലത്ത് തിളങ്ങി നിന്നിരുന്ന കലാകാരനായിരുന്നു സദാനന്ദന്‍.

സാംബശിവന്‍.പാശ്ചാത്യ ലോകത്ത് നിന്ന് കടമെടുത്ത കഥകളാണ് കേരളത്തിലെ ആസ്വാദകര്‍ക്കായി കഥാപ്രസംഗങ്ങളിലൂടെ അവതരിപ്പിച്ചത്.

എന്നാല്‍, സദാനന്ദന്‍ കൂടുതലും മലയാളമെന്ന കൊച്ചു ഭാഷയിലുണ്ടായ കൃതികള്‍ക്ക് രൂപത്തിലും ഭാവത്തിലും കൂടുതല്‍ മനോഹാരിത നല്‍കി കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചു. വേദികളില്‍ മണിക്കൂറുകളോളം നിന്നു കൊണ്ടുള്ള കഥാപ്രസംഗം അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു.

ദുര്‍വിധി പല രൂപത്തിലും അക്രമിക്കുമ്പോഴും അദ്ദേഹം ഉള്ളിലെ കരുത്ത് വെടിഞ്ഞില്ല;‘ഞാനിനിയും കഥാപ്രസംഗം അവതരിപ്പിക്കും‘,അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുമായിരുന്നു.

കഥാപ്രസംഗത്തിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി കെടാമംഗലം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.‘പൊട്ടിച്ചിരിക്കുന്നു, വ്യാസമഹാമുനി വിഡ്‌ഢികള്‍ നമ്മളെനോക്കി...",അദ്ദേഹം വ്യാസന്‍റെ ചിരിയില്‍ പാടി.

‘തന്‍റെ ഗ്രന്ഥം വായിച്ചിട്ട്‌, അതിനെ പൂജിച്ചിട്ട്‌, അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ, മനസ്സിലാക്കിയാലും ചെയ്യാന്‍ കൂട്ടാക്കാതെ ജീവിക്കുന്ന നമ്മളെ നോക്കി വ്യാസമുനി പൊട്ടിച്ചിരിക്കുന്നു എന്നാണ്‌ അര്‍ഥം‘,സദാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു. മഹത്തരമായ ദര്‍ശനങ്ങള്‍ അടങ്ങിയ മഹാഭാരതം കൈയ്യിലേന്തി അക്രമണം നടത്തുന്നവരെക്കുറിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്.

സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധിച്ചുക്കൊണ്ടാണ് രമണന്‍ ആത്മത്യ ചെയ്തതെന്ന് സദാനന്ദന്‍ അഭിപ്രായപ്പെടുന്നു. തന്‍റെ പേരക്കുട്ടികള്‍ക്ക് കഥാപ്രസംഗ മേഖലയോട് താല്‍പ്പര്യമുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞ അദ്ദേഹം ഈ കല ഇന്ന് ചോറ് നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സാംബശിവനും സദാനന്ദനും ശത്രുക്കളായിരുന്നുവെന്ന് ഒരു പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സുഹൃത്തുക്കളായിരുന്നു.

കഥാപ്രസംഗം ഇന്ന് കേരളീയ സമൂഹത്തില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടു പിടിക്കാന്‍ അസാദ്ധ്യമാണ്. അഞ്ചു പതിറ്റാണ്ട് കേരളീയ കഥാപ്രസംഗവേദിയില്‍ നിറഞ്ഞു നിന്നിരുന്ന സദാനന്ദന്‍റെ മരണത്തോടെ ഈ കലയുടെ അവശേഷിക്കുന്ന സ്‌പന്ദനമാണ് അവസാനിച്ചത്.