നിർഭയയായി നമിതാ പ്രമോദ്; സംവിധാനം ഷാജി പാടൂർ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (15:31 IST)
നിർഭയയായി നമിത പ്രമോദെത്തുന്നു. എബ്രഹാമിന്‍റെ സന്തതികൾക്ക് ശേഷം ഷാജി പടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ പേരും നിർഭയ എന്നാണ്. സെപ്റ്റംബറിൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. സ്മൃതി സിനിമാസിന്‍റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ചിത്രം നിർമിക്കുന്നത്.
 
പ്രവീൺ നാരായണൻ ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാർഗംകളിയാണ് നമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കനിലും നമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍