ഞായറാഴ്ച കിടന്ന് ഉറങ്ങാമെന്ന് കരുതിയതാണ്. അപ്പോഴാണ് കുട്ടന്‍ വന്ന് മംഗ്ലീഷ് കാണാന്‍ ഷേണായീസില്‍ പോകാമെന്ന് പറഞ്ഞത്. അവന്‍ ഒടുക്കത്തെ മമ്മൂട്ടി ഫാന്‍ ആയത് കൊണ്ട് എവിടുന്നോ രണ്ട് ടിക്കറ്റുമായിട്ടാണ് വന്നത്.
മനസില്ലാ മനസോടെയാണ് പടം കാണാന്‍ പോയത്. എങ്കിലും പടം കണ്ടിറങ്ങിയപ്പോള്‍ ഒരു സന്തോഷം ഒക്കെ തോന്നി. കാരണം ഒരു എന്‍ടര്‍ടെയ്നര്‍ ആണ് പടം. മൊത്തത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചിത്രവും. ഒരു സാദാ പ്രേക്ഷകനായ എന്റെ അഭിപ്രായം പറഞ്ഞാല്‍ പടം ആവറേജാണ്. അത് കാരണം പടത്തിന് മങ്ങലേല്‍ക്കില്ല. കാരണം ഇത് മമ്മൂട്ടി പടമാണെന്നത് തന്നെ. ഭായിക്ക് ഈ റോള്‍ ഓക്കെ തന്നെ.
ആരാധകര്‍ക്കായി മാത്രമാണ് ഈ മാലിക് ഭായി. കാരണം കൊച്ചിയെന്ന ‘ഗള്‍ഫില്‍‘ മാലിക് ഭായി ഇല്ലാതെ ഒരു കളിയുമില്ല. അതാണ് ഭായിയുടെ സാമ്രാജ്യം. ഇപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഉള്ള ഒരു മാസ് ഇന്‍ട്രൊക്‍ഷന്‍ ആയില്ലേ?. കുറ്റം പറയരുതല്ലോ, ഒടുക്കത്തെ ഗ്ലാമര്‍ തന്നെ.
അടുത്ത പേജില്‍: ഇംഗ്ലീഷ് ആണ് ഭായിക്ക് പ്രശ്നം
ഇങ്ങനെ മീന്‍ കച്ചവടവും ചില്ലറ അടിപിടിയുമായി വരുന്നതിനിടെയാണ് ഭായിയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നത്. അതും ഒരു വിദേശ വനിത. മിഷേല്‍ എന്ന വിദേശവനിതയായി എത്തുന്നത് നെതര്‍ലാന്‍ഡ്‌സ് നടി കരോലിന്‍ ബെക്കാണ്. ഇംഗ്ലീഷ് അറിയാത്ത മാലിക് മംഗ്ലീഷ് പറയാന്‍ തുടങ്ങുന്നത് ഇവിടെ മുതലാണ്.
ചിരിയുടെ പൊട്ടിച്ചിരി തീര്‍ക്കാര്‍ ഈ മംഗ്ലീഷിന് കഴിയുന്നുമുണ്ട്. എന്നാല്‍ കഥാപാത്രം മമ്മൂട്ടി എന്ന മഹാനടന് ഒരു വെല്ലുവിളിയേയല്ല. കാരണം നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 27 വീലന്‍ ട്രക്ക് ഓടിച്ചു നടക്കുന്നവന്‍ സൈക്കിള്‍ ഓടിക്കുന്നത് പോലെ. രാജമാണിക്യം മുതല്‍ ഒരുപിടി ചിത്രങ്ങളില്‍ മമ്മൂട്ടി ചെയ്യാറുള്ള ഭാഷ കൊണ്ടുള്ള പ്രയോഗം മംഗ്ലീഷിലും ആവര്‍ത്തിച്ചിരിക്കുന്നു
അടുത്ത പേജില്‍: ബോസാണ് വലംകൈ, സിനിമയുടെ മര്‍മ്മവും
ബോസാണ് പടത്തെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്നത്. ടിനി ടോം അവതരിപ്പിക്കുന്ന ബോസാണ് ഭായിയുടെ വലംകൈ. ടിനി ടോമിന്റെ തമാശകള്‍ തീയേറ്ററില്‍ ചിരി പടര്‍ത്തുന്നു. മുംതാസും(ശ്രിന്ദ അഷബ്) മകളും ഉള്‍പ്പെടുന്നതാണ് മാലിക് ഭായിയുടെ കുടുംബം. ഇവിടേയ്ക്കാണ് മിഷേല്‍ എന്ന വിദേശ വനിത വരുന്നതും. ഇതോടെ ഭായിയുടെ ജീവിതം വഴിതിരിയുകയാണ്. എന്നാല്‍ മൈക്കേലിന്റെ വരവിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. തികച്ചും സാധാരണമായ ക്ലൈമാക്സ്. ഒരു സമയംകൊല്ലി പടം മാത്രമാക്കി മംഗ്ലീഷിനെ മാറ്റുന്നതും ഈ സാധാരണ ക്ലൈമാക്സാണ്.
ഇനി പടത്തിന്റെ ഹൈലൈറ്റ്സ്: റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രം. പടത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്ന ബാക്ഗ്രൌണ്ട് സ്കോറും പാട്ടുകളും. ഒരു ഗോപീസുന്ദര്‍ മാജിക് കൂടി. റിയാസാണ് കഥ, തിരക്കഥ, സംഭാഷണം. ചിത്രത്തിന്റെ പ്രെമോ സോംഗായ ഉല്ല ഉല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദീഷിന്റെ ഛായാഗ്രഹണം മികവേറിയതാണ്. ഫോര്‍ട്ട് കൊച്ചിയുടെ പുതുമയുള്ള വിഷ്വല്‍സ്. അതുകൊണ്ട് പടം ഒന്നു കാണാം. പിന്നെ മലയാളത്തില്‍ ആദ്യമായി ഡോള്‍ബി അറ്റ്മോസ് ശബ്ദത്തില്‍ എത്തുന്ന സിനിമ, ഞായറാഴ്ച റിലീസ് ആകുന്ന ആദ്യ പടം എന്നീ ക്രെഡിറ്റ്സ് മംഗ്ലീഷിന് സ്വന്തമാണ്.
സാധാരണ പടം കഴിഞ്ഞാല്‍ കുട്ടനുമായി മുട്ടന്‍ വഴക്കുണ്ടാകുന്നതാണ്. ഇപ്രാവശ്യം ഞാന്‍ ഒന്നും മിണ്ടിയില്ല. ഇറങ്ങിയപ്പോള്‍ കുട്ടന്റെ ആത്മഗതം: പത്ത്, 22 പടം കണ്ട് കണ്ണ് നിറഞ്ഞതാ, ഇത്തവണ കാത്തു!