സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് പുതിയ സിനിമയായ എജ്യൂക്കേഷന്‍ ലോണ്‍' പറയുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് കോടികള്‍ ലോണായി നല്‍കാന്‍ തയ്യാറുള്ള ബാങ്കുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലോണുകള്‍ നിഷേധിക്കുന്നതാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നത്. ചിത്രം ഹൃദയസ്പര്‍ശിയായ രീതിയില്‍ അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ മോനി ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്.
ജഗദീഷ്, ശ്രീജിത്, പാര്‍വതി ഗിരീഷ്, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന സിനിമ സാങ്കേതികമായി അത്ര മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയം കണക്കിലെടുത്ത് അഭിനന്ദിക്കപ്പെടേണ്ടതാണ്. രാജു പായിപ്പാടാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
അതിസങ്കീര്‍ണമായ വിഷയത്തെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസവായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവമാണ് ഈ സിനിമയ്ക്ക് പ്രചോദനമായിത്തീര്‍ന്നത്.
ബിഗ് ബജറ്റിലൊരുക്കുന്ന മസാല ചിത്രങ്ങള്‍ക്കിടയില്‍ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇത്തരം ചെറുചിത്രങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ബോക്സോഫീസിലോ കാഴ്ചക്കാരുടെ എണ്ണത്തിന്‍റെ പട്ടികയിലോ അല്ല, ഇത്തരം ലോബജറ്റ് സിനിമകള്‍ സൃഷ്ടിക്കുന്ന ചെറിയ അലകള്‍ക്ക് പോലും ഏറെ മൂല്യമുണ്ട്.