ഉത്സാഹക്കമ്മിറ്റി: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന സിനിമ!

മനുജിത്ത് കെ ജി

തിങ്കള്‍, 5 മെയ് 2014 (15:47 IST)
‘വെറുതെ ഒരു ഭാര്യ’യ്ക്ക് ശേഷം അക്കു അക്ബര്‍ ഭേദപ്പെട്ട ഒരു സിനിമ എടുത്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവ ആയിരുന്നു. പുതിയ ചിത്രമായ ഉത്സാഹക്കമ്മിറ്റിയും വ്യത്യസ്തമല്ല.
 
മിമിക്രി തമാശകളുടെ നിലവാരം പോലുമില്ലാത്ത നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കുത്തിനിറച്ച ‘ഉത്സാഹക്കമ്മിറ്റി’ പ്രേക്ഷകര്‍ക്ക് ചിരിയല്ല, കടുത്ത നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അപൂര്‍വമായ ഒരു പേരാണ് ചിത്രത്തിലെ നായകനായ ജയറാമിന് ഈ സിനിമയില്‍ സംവിധായകന്‍ സമ്മാനിച്ചിരിക്കുന്നത്, അപൂര്‍വന്‍! ആളൊരു ശാസ്ത്രജ്ഞനാണ്. ഒന്നിനുപിറകേ മറ്റൊന്നായി കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് കക്ഷി. നിഴല്‍‌പോലെ രണ്ട് സുഹൃത്തുക്കള്‍, ബാബുമോനും ചോപ്രയും(കലാഭവന്‍ ഷാജോണ്‍, ബാബുരാജ്) അപൂര്‍വന്‍റെ കൂടെയുണ്ട്. ഒരു ‘സോളാര്‍’ പദ്ധതിയുമായി മാദകസുന്ദരി ഹരിതാ നായര്‍ എത്തുന്നതോടെ കഥ വഴിത്തിരിവിലേക്ക് എത്തുകയാണ്.
 
 
അടുത്ത പേജില്‍ - കോമഡി എന്ന പേരില്‍ കോമാളിക്കളി!
കോമഡി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോമാളിക്കളികളും വലിയ മെലോഡ്രാമയും ട്വിസ്റ്റുകളും സംഘട്ടനങ്ങളുമൊക്കെയായി ആകെയൊരു ബഹളമാണ് ചിത്രം. പല ഘട്ടങ്ങളിലും പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന നിലയിലേക്ക് സിനിമ താഴുന്നു. 
 
ജയറാമിന്‍റെ അഭിനയത്തേക്കുറിച്ചൊന്നും ഒന്നും പറയുന്നില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മലയാള സിനിമയില്‍ നായകനായി നിലനില്‍ക്കുന്ന ഈ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് മാത്രമേ പറയാനുള്ളൂ.
 
അടുത്ത പേജില്‍ - ഫോക്കസ്ഡ് അല്ലാത്ത കഥ പറച്ചില്‍!
ഇഷാ തല്‍‌വാറിന് കഥയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഷീലയ്ക്കാകട്ടെ തന്‍റെ സ്ഥിരം സ്റ്റൈലിന് പുറത്തുകടക്കാന്‍ പാകമായ ഒരു കഥാപാത്രത്തെ നല്‍കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. ഷാജോണ്‍ രസിപ്പിച്ചു എങ്കിലും ബാബുരാജ് നിരാശപ്പെടുത്തി.
 
പ്രധാനകഥയില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാതെ തട്ടിക്കൂട്ടിയ ഒരു പ്രൊജക്ട് മാത്രമായി അനുഭവപ്പെടുന്നു ഉത്സാഹക്കമ്മിറ്റി.

വെബ്ദുനിയ വായിക്കുക