പത്തൊമ്പതാം നൂറ്റാണ്ടിലെ 'പണിക്കച്ചേരി പരമേശ്വരക്കൈമള്‍', സുരേഷ് കൃഷ്ണയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് വിനയന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഓഗസ്റ്റ് 2021 (09:35 IST)
പത്തൊന്‍പതാംനൂറ്റാണ്ട് ഒരുങ്ങുകയാണ്. ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. അടുത്തിടെ നായികയായ കയാദുവിന്റെയും രൂപവും സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും എന്നും വിനയന്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് സംവിധായകന്‍ പങ്കുവെച്ചത്.
 
വിജയന്റെ വാക്കുകളിലേക്ക്  
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദങ്ങളില്‍ തിരുവിതാംകൂറിലെ മഹാരാജക്കന്മാരുടെ നന്മകളെ പോലും വക്രീകരിച്ചിരുന്ന കുബുദ്ധിയുടെ അഗ്രഗണ്യരായിരുന്നു പിന്‍വാതിലിലൂടെ ഭരണം നിയന്ത്രിച്ചിരുന്ന പ്രമാണിമാര്‍. അതില്‍ പ്രധാനിയായിരുന്ന 'പണിക്കച്ചേരി പരമേശ്വരക്കൈമള്‍' എന്ന കഥാപാത്രത്തെയാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്. ഒപ്പം ക്ഷേത്രം ഭരണാധികാരിയായ അപ്പുക്കുറുപ്പിനെ അവതരിപ്പിക്കുന്ന ജയകുമാറും.
 
പത്തൊമ്പതാം നൂറ്റാണ്ട്' എഡിറ്റിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗും പുരോഗമിക്കുകയാണ്. സിജു വില്‍സണും ടിനി ടോമും ഒരുമിച്ചുള്ള രംഗങ്ങളുടെ ഡബ്ബിംഗ് അടുത്തിടെ തുടങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article