വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടു. 'വിടുതലൈ' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തും.സൂരി ഒരു പോലീസ് കോണ്‍സ്റ്റബിളായും വിജയ് സേതുപതിയെ കൈകളില്‍ വിലങ്ങുമായി ഇരിക്കുന്ന രൂപവുമാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.