ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം'. മദ്യപാനിയായി നടൻ എത്തുമ്പോൾ സംയുക്ത മേനോൻ ആണ് നായിക. അടുത്തിടെ പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.