'മേപ്പടിയാന്‍' എന്നും ഉണ്ണിമുകുന്ദന്‍ ഇത്തിരി സ്‌പെഷ്യല്‍ ആയിരിക്കും. അത്രമാത്രം ആത്മാര്‍ത്ഥമായാണ് നടന്‍ ഈ സിനിമയെ സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് മസില്‍ അളിയന്‍ കൂടവയറനായി മാറിയതും. മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. അടുത്തിടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടന്‍.