ശശികുമാറിനൊപ്പം ജ്യോതിക,'ഉടന്‍പിറപ്പ്' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:50 IST)
ശശികുമാറും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഉടന്‍പിറപ്പ്'. ഇറ ശരവണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്. ജ്യോതികയും ശശികുമാറും സഹോദരങ്ങളായി വേഷമിടുന്നു. ജ്യോതികയുടെ ഭര്‍ത്താവായി സമുദ്രക്കനിയും എത്തുന്നു.
ഇമോഷണല്‍ ഡ്രാമ ആയിരിക്കും ചിത്രം.സൂര്യയുടെ 2D എന്റര്‍ടൈന്‍മെന്റില്‍ നിന്നുള്ള നാല് ചിത്രങ്ങളില്‍ ഈ വര്‍ഷം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നുണ്ട്.ദസറയോടനുബന്ധിച്ച് ഒക്ടോബര്‍ 14 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടന്‍പിറപ്പ് സ്ട്രീം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article