രൺജി പണിക്കർ ഇതെന്തുഭാവിച്ചാ? ആ മസിലിന്റെ കഥ എന്തെന്നോ?

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (12:53 IST)
രൺജി പണിക്കറു‌ടെ വർക്കിങ്ങ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീ‌ഡിയയിൽ വാർത്തയായിരിക്കുന്നത്. സിനിമക്ക് വേണ്ടി മുതിർന്ന അഭിനേതാക്കൾ മസിൽ പെരുപ്പിക്കാറുണ്ടെങ്കിലും അത് ബോളിവുഡിൽ ആണെന്ന് മാത്രം. മലയാള സിനിമയിൽ യൂത്തൻമാർ അല്ലാതെ മുതിർന്ന താരങ്ങൾ ആ പണിക്ക് സാധാരണ പോകാറില്ല. എന്നാൽ, രൺജി പണിക്കറുടെ മേക്കോവർ ആരാധകർ സ്വീക‌രിച്ച് കഴിഞ്ഞിരിക്കുകയാണ്.
 
കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘ഗോദ’. ഗുസ്തി പശ്ചാത്തലമാക്കിയുള്ള കോമഡി ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവീനൊ തോമസ് ആണ്. ഇതിൽ ടൊവിനോയുടെ അച്ഛനായിട്ടാണ് രൺജി പണിക്ക‌ർ എത്തുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് താരം ഒരു വാർത്താചാനലിനോട് പറഞ്ഞു.
 
പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. പഞ്ചാബിലും കേരളത്തിലുമായി മെയ് അവസാനം ചിത്രീകരണം ആരംഭിക്കും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമാണം.  
 
Next Article