രജിഷ വിജയന്‍ തെലുങ്കിലേക്ക്. ധനുഷിന്റെ 'കര്‍ണന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു. രവി തേജയാണ് ചിത്രത്തിലെ നായകന്‍.'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് നടി ടോളിവുഡില്‍ എത്തുന്നത്.ശരത് മന്ദവന സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് നടിയെ സ്വാഗതം ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കി.