ആദ്യ 24 മണിക്കൂറിനുള്ളില്‍ 9 മില്യണ്‍ കാഴ്ചക്കാരുമായി 'രാധേ' ടൈറ്റില്‍ ട്രാക്ക്,മെയ് 13ന് സല്‍മാന്‍ ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക്!

കെ ആര്‍ അനൂപ്
വ്യാഴം, 6 മെയ് 2021 (08:55 IST)
ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 9 മില്യണ്‍ കാഴ്ചക്കാരുമായി 'രാധേ' ടൈറ്റില്‍ ട്രാക്ക്. യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുകയാണ്. സല്‍മാന്‍ ഖാന്റെ 'രാധേ' മെയ് 13ന് പ്രേക്ഷകരിലേക്ക് എത്തും. സാജിദ്- വാജിദ് ചേര്‍ന്നാണ് ടൈറ്റില്‍ ഗാനം ഒരുക്കിയത്.മുധ്സാര്‍ ഖാന്‍ ആണ് കൊറിയോഗ്രഫര്‍. സല്‍മാന്‍ ഖാന്റേയും ദിഷയുടേയും അതിമനോഹരമായ ചുവടുകളാണ് ടൈറ്റില്‍ ട്രാക്കിന്റെ ആകര്‍ഷണം.
 
പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ ഒ.ടി.ടി റിലീസ് ആണ്.സീ5ലൂടെ മെയ് 13ന് സ്ട്രീമിംഗ് ആരംഭിക്കും. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.ജാക്കി ഷ്രോഫ്,രണ്‍ദീപ് ഹൂഡ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article