കുഞ്ഞാലിമരക്കാരില്‍ മോഹന്‍ലാലിനൊപ്പം നാഗാര്‍ജ്ജുന, വിക്രം, പ്രണവ്!

Webdunia
ബുധന്‍, 2 മെയ് 2018 (14:37 IST)
മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തില്‍ വന്‍ താരനിര. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെയാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തിനായി അണിനിരത്തുന്നത്. 
 
വിക്രം, നാഗാര്‍ജ്ജുന, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ ഉണ്ടാകും. പ്രണവ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇരുപത്തഞ്ചാം ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’.
 
ആശീര്‍വാദിനൊപ്പം കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍‌ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റും ഈ സിനിമയ്ക്കായി പണം മുടക്കുന്നുണ്ട്. പ്രിയദര്‍ശനും അനി ശശിയും ചേര്‍ന്ന് തിരക്കഥയെഴുതുന്ന സിനിമയ്ക്ക് മൂന്ന് മാസമാണ് ചിത്രീകരണ സമയം. തിരു ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍ ആണ്.
 
കേരളപ്പിറവി ദിനത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യപ്പെടുന്ന പ്രൊജക്ടാണ്. ഹോളിവുഡിലെ പോസ്റ്റ് പ്രൊഡക്ഷന്‍ ടീം ഈ സിനിമയ്ക്കായി എത്തുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article