നാഗ ചൈതന്യയുടെ ആദ്യ തമിഴ് സിനിമ, ഒരുങ്ങുന്നത് രണ്ടു ഭാഷകളിലായി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 6 ഏപ്രില്‍ 2022 (11:00 IST)
നാഗ ചൈതന്യ തന്റെ അടുത്ത സിനിമയുടെ തിരക്കുകളിലേക്ക്.തെലുങ്ക്, തമിഴ് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം നാഗ ചൈതന്യയുടെ ഇരുപത്തിരണ്ടാമത്തെ സിനിമ കൂടിയാണ്.
 
നാഗ ചൈതന്യ തമിഴ് സംവിധായകന്‍ വെങ്കിട് പ്രഭുവുമായി കൈകോര്‍ക്കുകയാണ്. സംവിധായകന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'മാനാട്' ഒരു ബ്ലോക്ക്ബസ്റ്ററായി മാറി.ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലെങ്കിലും നാഗ ചൈതന്യയുടെ ആദ്യ തമിഴ് സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.അതേസമയം തമിഴ് സംവിധായകന്‍ വെങ്കട്ട് പ്രഭു തെലുങ്കില്‍ അരങ്ങേറ്റം കുറിക്കും.
കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറില്‍ തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള ശ്രദ്ധേയരായ നിരവധി അഭിനേതാക്കള്‍ അണിനിരക്കും.
 
പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍