റാമിന്റെ മാസ്റ്റർപീസ്, മമ്മൂട്ടിയുടെ നടന വിസ്മയം- പേരൻപ് മിന്നിത്തിളങ്ങും

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (15:09 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരൻപ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ആഗസ്തിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, അടുത്ത മാസം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
 
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. കൊടൈക്കനാലിലും ചെന്നൈയിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
 
പേരന്‍പ് വളരെ വ്യത്യസ്തമായൊരു ചിത്രമാണെന്ന് അഞ്ജലി അമീർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തീം തമിഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ള ഒന്നല്ല. എടുത്തുപറയേണ്ട ഒരു വസ്തുത ഈ ചിത്രം ലോകസിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണെന്നതാണ്. നടി ഒരു തമിഴ്മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.  
 
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ് സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article