ഏജ്ഡ് ഗ്യാങ്‌സ്‌റ്റേഴ്‌സിന്റെ കഥ; രജനി-കമൽ സിനിമയെ കുറിച്ച് ലോകേഷ് കനകരാജ്

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (12:56 IST)
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നുവെന്ന് ഒരിക്കൽ റൂമർ വന്നിരുന്നു. തമിഴ് സിനിമാപ്രേമികളെ എല്ലാം ത്രില്ലടിപ്പിച്ച ഈ പ്രോജക്ടിന് പിന്നീട് എന്തുസംഭവിച്ചു?. ചിത്രത്തിനായി ആത്മാർഥമായി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തുന്നു. ഏജ്ഡ് ഗ്യാങ്‌സ്‌റ്റേഴ്‌സിനെ കുറിച്ചുള്ള സിനിമ നടക്കാതെ പോയതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ലോകേഷ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
 
കമൽ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘വിക്രം’ സൂപ്പർ ഹിറ്റ് ആയിരുന്നു. നിലവിൽ രജനികാന്തിനെ നായകനാക്കി ‘കൂലി’ എന്ന സിനിമയുമായാണ് ലോകേഷ് എത്തുന്നത്. ഇതിനിടെയാണ് ഈ സൂപ്പർ താരങ്ങളെ ഒന്നിപ്പിക്കുന്ന സിനിമയെ കുറിച്ച് ലോകേഷ് സംസാരിച്ചത്. ഇരുവരോടും കഥ പറഞ്ഞു. കരാർ ഒപ്പിടുന്ന ഘട്ടം വരെ എത്തിയ ശേഷമാണ് ആ ചിത്രം നടക്കാതെ പോയത് എന്നും കമൽ ഹാസൻ ആയിരുന്നു ചിത്രം നിർമ്മിക്കേണ്ടിയിരുന്നതെന്നും ലോകേഷ് പറയുന്നു.
 
കോവിഡ് കാരണമായിരുന്നു സിനിമ മുടങ്ങിയത്. ആത്മാർഥമായി ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് ഏജ്ഡ് ഗ്യാസ്റ്റേഴ്സിനെ കുറിച്ചായിരുന്നു കഥ. പ്രമേയത്തിൽ മാറ്റൊമൊന്നുമില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തികമായി ചിത്രം സാധ്യമല്ല. നടന്നാൽ നല്ലത്. ഇപ്പോൾ അത് എന്റെ കൈയിലല്ല, അവർ രണ്ടുപേരുടെയും കൈയിലാണ്. അവരാണ് തീരുമാനിക്കേണ്ടത്. പ്രായോഗികമായി അത് ഇപ്പോൾ ബുദ്ധിമുട്ടാണ് എന്നാണ് കരുതുന്നത് എന്നാണ് ഒരു അഭിമുഖത്തിൽ ലോകേഷ് വ്യക്തമാക്കിയിരിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍