ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുകയാണ്.'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. .കൊച്ചി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ കുഞ്ചാക്കോബോബന്‍ തന്നെയാണ് കൈമാറിയത്.