'അമ്മ എന്റെ അമ്മ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ അമ്മയെ വളച്ചേനെ': അമ്മയോട് പറഞ്ഞ കഥ പറഞ്ഞ് കുഞ്ചാക്കോ ബോബൻ

നിഹാരിക കെ എസ്

വെള്ളി, 11 ഒക്‌ടോബര്‍ 2024 (09:38 IST)
Kunchacko Boban
ബോഗെയ്ൻവില്ല എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അമൽ നീരദിന്റെ സംവിധാനത്തിൽ ആദ്യമായാണ് കുഞ്ചാക്കോ ബോബൻ നായകനാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. താന്‍ ഏറ്റവും കൂടുതല്‍ കേട്ട ക്ലീഷേ ചോദ്യമെന്തെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.
 
എന്തുകൊണ്ടാണ് ഗ്യാപ്പ് എടുത്തത് എന്നാണ് ഒരു ചോദ്യം. നിത്യഹരിത നായകന്‍ എന്ന ചോദ്യമാണ് പിന്നീട് വരാറുള്ളത് എന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുന്നത്. 
 
”ഒരുപാട് ഉണ്ടാകും. ഒരു ഗ്യാപ്പ് എടുത്തിട്ട് തിരിച്ചു വന്നാല്‍ ഈ ഗ്യാപ്പില്‍ എന്തു തോന്നി, അങ്ങനത്തെ ചോദ്യം. ഇപ്രാവശ്യം ആ ചോദ്യം ജ്യോതിര്‍മയിക്ക് കൊണ്ടപ്പോള്‍ ഞാന്‍ ഹാപ്പിയായി. ഈയിടയ്ക്ക് മോന്‍ ഉറക്കത്തില്‍ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായി എന്ന്. അപ്പോ ഞാന്‍ ഇച്ചിരി പ്രായം കുറച്ച് പറയാമെന്ന് വിചാരിച്ചു. എടാ 37 എന്ന്. ഉറക്കത്തില്‍ തന്നെ അവന്‍ മറുപടി തന്നു, അത് ഇച്ചിരി ഓവര്‍ അല്ലേന്ന്. ഉറങ്ങിക്കിടക്കുന്ന എന്റെ മകന് വരെ അത് മനസിലായി തുടങ്ങി.

എന്റെ അമ്മയും അപ്പനും കാണാന്‍ അത്യാവശ്യം നല്ലതായിരുന്നു. ഞാന്‍ തന്നെ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ അമ്മയെ വളച്ചേനെ എന്ന്. ലൈഫ് എന്‍ജോയ് ചെയ്യുക. ബാക്കി ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതിരിക്കുക', കുഞ്ചാക്കോ ബോബൻ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍