കോളിവുഡില്‍ തിരിച്ചെത്തി കീര്‍ത്തി സുരേഷ്,'സാണി കായിദം' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 26 ഫെബ്രുവരി 2021 (17:14 IST)
കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കീര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്.അടുത്തിടെ പുറത്തുവന്ന പോസ്റ്റര്‍ അതിനുള്ള സൂചന നല്‍കി.
 
അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
1980-കളിലെ ഒരു കഥയാണ് സിനിമ പറയുന്നത്. ആക്ഷന്‍-ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കും.അതേസമയം, അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'റോക്കി' റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍