ആ പാടുകളിൽ ഞാൻ അഭിമാനിക്കുന്നു; കനിഹ

ബുധന്‍, 6 ഏപ്രില്‍ 2016 (17:41 IST)
കുറച്ച് വർഷങ്ങ‌ൾക്ക് മുമ്പ് ഒരു റാംപിൽ പങ്കെടുത്ത തനിയ്ക്ക് മോശം അഭിപ്രായങ്ങ‌ളെ നേരിടേണ്ടി വന്നിരുന്നുവെന്ന് നടി കനിഹ വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് പേജിലൂടെ താരം സംഭവം അറിയിച്ചത്.
 
കനിഹയുടെ വാക്കുകളിലൂടെ:
 
കുറച്ച് വർഷങ്ങ‌ൾക്ക് മുമ്പ് ഞാൻ ഒരു റാംപിൽ പങ്കെടുത്തിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അതിമനോഹരമായ ഒരു കറുത്ത ലെഹങ്ക ആയിരുന്നു ഞാൻ ധരിച്ചിരുന്നത്. മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയായിരുന്നു ഞാനപ്പോൾ. അതുകൊണ്ട് തന്നെ ആകർഷകമായ സന്ദര്യമോ ശരീര വടിവോ എനിക്കുണ്ടായിരുന്നില്ല. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോ‌ൾ അടിവയറ്റിലുണ്ടായ പാടുകൾ കാണാമായിരുന്നു. എല്ലാവരും ചികിത്സയിലൂടെ ആ പാടുകൾ കളയാറുണ്ട്. എന്നാൽ എനിക്കത് ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് ഞാൻ ക്രിത്രിമമായി ഒന്നും ചെയ്തില്ല. 
 
എന്റെ അടിവയറ്റിലെ പാടുകളെ ചൂണ്ടി കാണിച്ച് പലരും എനിക്ക് മോശമായി സന്ദേശങ്ങ‌ൾ അയച്ചിരുന്നു. എന്നാൽ ഞാനത് കാര്യമാക്കിയില്ല. കാരണം ഞാനതിൽ അഭിമാനിക്കുന്നു. അതിനെല്ലാം ഒരുപാട് യാഥാർത്ഥ്യങ്ങ‌ളുണ്ട്. ചിലർ എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക