അല്ലു അര്‍ജുന്റെ നായികയായി രശ്മിക മന്ദാന, ഫസ്റ്റ് ലുക്ക് ഇന്നെത്തും

കെ ആര്‍ അനൂപ്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (09:06 IST)
പുഷ്പ ഒരുങ്ങുകയാണ്. അല്ലു അര്‍ജുന്റെ നായികയായി നടി രശ്മിക മന്ദാനയാണ് വേഷമിടുന്നത്. വില്ലന്‍ വേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെയും നായകന്‍ അല്ലുവിന്റെയും ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ രശ്മികയുടെ സിനിമയില്‍ ഉള്ള രൂപം വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
 
രശ്മിക മന്ദാനയുടെ തീവ്രമായ രൂപം നിങ്ങളെ വിസ്മയിപ്പിക്കാന്‍ തയ്യാറാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ 9:45ന് പുറത്തു വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍