തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (15:23 IST)
അല്ലു അര്‍ജുന്റെ പുഷ്പ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷൂട്ടിങ്ങ് ഇടവേളയില്‍ പ്രാതല്‍ കഴിക്കാന്‍ ചെറിയൊരു കടയിലെത്തിയ അല്ലു അര്‍ജുന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുഷ്പ ചിത്രീകരണത്തിനിടെയാണ് താരം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത്.ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് നിലവില്‍ ഷൂട്ടിംഗ് നടക്കുന്നത്.
 
വെള്ള ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചാണ് അല്ലു അര്‍ജുനെ കാണാനായത്. 
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസിന് ഒരുങ്ങുന്നത്.തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന സിനിമയുടെ ആദ്യഭാഗം ഈ വര്‍ഷം തന്നെ എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍