ത്രില്ലടിപ്പിക്കാന്‍ സുരാജും ഇന്ദ്രജിത്തും,'പത്താം വളവ്' വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (11:04 IST)
ഇന്ദ്രജിത്ത്-സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ത്രില്ലര്‍ ഒരുങ്ങുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവന്നു. 'പത്താം വളവ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
 
ചിത്രം ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ കൂടി ആണെന്നാണ് വിവരം.സ്വാസികയും അദിതി രവിയുമാണ് നായികമാര്‍.അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ആസിഫ് അലിയെയും സുരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം നിര്‍മ്മിക്കാനായിരുന്നു സംവിധായകന്‍ എം പദ്മകുമാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്നു.രതീഷ് റാം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ ചിത്രം നിര്‍മ്മിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍