വിവാഹശേഷം സിനിമ തിരക്കുകളിലേക്ക് കടന്ന് ഗൗതം കാര്‍ത്തിക്, ചിമ്പുവിന്റെ 'പത്ത് തല' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വെള്ളി, 23 ഡിസം‌ബര്‍ 2022 (11:19 IST)
ചിമ്പുവിന്റെ അടുത്ത റിലീസ് ചിത്രമാണ് 'പത്ത് തല'.ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഗൗതം കാര്‍ത്തിക്കും.
 
സിനിമയിലെ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയായെന്ന് ഗൗതം അറിയിച്ചു.ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍